മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നു. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് നടത്തുന്നത്. മുംബൈയില്‍ എത്തുന്ന കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈതാനത്ത് സമ്മേളിക്കും. എന്‍.സി.പി നേതാവ് ശരദ് പവാര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പതാകകളും ബാനറുകളുമേന്തി റോഡ് നിറഞ്ഞുകവിഞ്ഞുള്ള കര്ഷകറാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയിലെത്തും. നിരവധി ചെറിയ സംഘടനകളില്‍ നിന്നും ഒത്തുചേര്‍ന്ന ഈ കര്‍ഷകര്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് ചെയ്യുന്നത്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയ്ക്ക് മുന്നോടിയാണ് നാസികില്‍ കര്‍ഷകരുടെ റാലി. രണ്ടു ലക്ഷത്തിലേറെ ട്രാക്ടറുകളാണ് ഡല്‍ഹിയില്‍ നടക്കുന്ന റാലിക്ക് അണിനിരക്കുന്നത്.