മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

മലപ്പുറം: മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.ശനിയാഴ്ച(23/01/21) പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്.

മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായികൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവിൽഅപകടത്തിൽപ്പെടുകയായിരുന്നു. ലോറി പൂർണമായും തകർന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →