വ്യവസായിയെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിന്റെ കത്ത്

പാലക്കാട്: വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡത്തില്‍ വ്യവസായിയെ സ്ഥാനര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം .പാലക്കാട് ബീഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്താണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തുനല്‍കിയത്.

വ്യവസായിയായ ഐസക്ക് വര്‍ഗീസിന് സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യമുണ്ടെന്നും , മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ സഭയുടെ പിന്തുണ ഉണ്ടാകുമെന്നും ബിഷപ്പ് നല്‍കിയ കത്തില്‍ പറയുന്നു. കാനം രാജേന്ദ്രന് താന്‍തന്നെയാണ് കത്ത് കൈമാറിയതെന്നും മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഐസക്ക് വര്‍ഡഗീസ് വ്യക്തമാക്കി. താന്‍ സഭയുടെ വിശ്വസ്ഥനായതുകൊണ്ടാണ് ഇങ്ങനെയൊരു കത്ത് നല്‍കിയതെന്നും ഐസക്ക് പറഞ്ഞു.

പാര്‍ട്ടിയില്‍ അംഗത്വം ഇല്ലെങ്കിലും വര്‍ഗീസ് സിപിഎം അനുഭാവിയാണ്. എന്നാല്‍ മണ്ണാര്‍ക്കാട് സിപിഐയുടെ സീറ്റായതുകൊണ്ടാണ് ബിഷപ്പില്‍ നിന്നും ഇത്തരത്തില്‍ ഒരു കത്ത് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →