ചണ്ഡിഗഡ്: ഹരിയാനയിൽ 17 കാരിയായ മകളെ ഏഴു വർഷമായി ബലാത്സംഗം ചെയ്യുന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. മകളായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ സർക്കാർ ഉദ്യോസ്ഥനാണെന്ന് പൊലീസ് പറഞ്ഞു.
അച്ഛൻ കഴിഞ്ഞ ഏഴു വർഷമായി തുടർച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും പ്രതിഷേധിക്കുമ്പോഴെല്ലാം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമെന്നും ഹിസാറിലെ വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പെൺകുട്ടി പറഞ്ഞു.
പെൺകുട്ടി പല തവണ ഗർഭം ധരിക്കുകയും ഗർഭച്ഛിദ്രത്തിന് വിധേയയാക്കപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 11 വയസുള്ള ഇളയ സഹോദരിയെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

