കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുന്ന കോണ്‍ഗ്രസും ഇടതുകക്ഷികളും സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി. ഇന്നലെ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ലെന്നും ഈ മാസം അവസാനം രണ്ടാംഘട്ട ചര്‍ച്ച നടക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനമെന്നും ചര്‍ച്ചകളില്‍ അനുകൂല ഫലമാണുണ്ടായതെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ആദ്യഘട്ട ചര്‍ച്ചയാണ് നടന്നതെന്നും തുടര്‍ചര്‍ച്ചകളില്‍ അന്തിമധാരണയിലെത്തുമെന്നും ബംഗാള്‍ ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസും പറഞ്ഞു. ഇരുവരെയും കൂടാതെ മുതിര്‍ന്ന സി.പി.എം നേതാവ് സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നാനും ചര്‍ച്ചയില്‍ പങ്കെടുത്തു.കോണ്‍ഗ്രസും ഇടതുപക്ഷവും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ചാണ് മത്സരിച്ചത്. 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടിയപ്പോള്‍ 148 സീറ്റുകളില്‍ മത്സരിച്ച സി.പി.എം നേടിയത് 26 സീറ്റുകള്‍ മാത്രമായിരുന്നു. 11 സീറ്റില്‍ മത്സരിച്ച സി.പി.ഐ ഒരിടത്തും വിജയിച്ചു.
ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് നേതാക്കള്‍ സീറ്റ് ചര്‍ച്ച തുടങ്ങി
