കോട്ടയം: വൈക്കത്ത് പ്രണയ വിവാഹിതരായ ദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി.രണ്ടുവര്‍ഷം മുമ്പാണ് ശങ്കര നാരായണനും അതുല്ല്യയും പ്രേമിച്ച് വിവാഹം കഴിച്ചത്. അതുല്ല്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ അതുല്ല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന മര്‍ദ്ദിച്ചെന്നാണ് പരാതി.
വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന മറ്റൊരിടത്ത് വീടെടുത്ത് ഇവര്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലി ആവശ്യത്തിനായി അതുല്ല്യ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി വീട്ടിലെത്തിയതായിരുന്നു. ഒപ്പം ഭര്‍ത്താവും കുഞ്ഞും, ഭര്‍ത്താവിന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.
വീട്ടിലെത്തിയ തങ്ങളെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന മര്‍ദ്ദിച്ചെന്നും, താലിമാല പൊട്ടിച്ചെടു, ആറുമാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. അതേസമയം ശങ്കര നാരായണനും സുഹൃത്തും ചേര്‍ന്ന് തങ്ങളെ വീട് കയറി ആക്രമിച്ചെന്നാണ് അതുല്ല്യയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്തു.

