ഭോപ്പാല്‍: മധ്യപ്രദേശില്‍ 13 കാരിയെ അഞ്ച് ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉമാരിയ ജില്ലയിലെ ഒമ്പത് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ അഞ്ച് ദിവസം പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. ജനുവരി നാലിനാണ് കുട്ടിയെ ആദ്യമായി ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന്് കുട്ടിയെ പരിചയമുള്ള യുവാവും ആറ് കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു. ജനുവരി അഞ്ചിന് കുട്ടിയെ തിരികെ വിട്ട ഇവര്‍ ജനുവരി 11ന് വീണ്ടും തട്ടിക്കൊണ്ടുപോവുകയായിരുന്നു.മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. ശേഷം രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി സംഭവം അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ആറുപേരെ പിടികൂടിയത്.
13 കാരിയെ തട്ടികൊണ്ട്പോയി 5 ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: മധ്യപ്രദേശില്‍ ആറ് പേര് അറസ്റ്റില്‍
