വിനോദയാത്രക്ക്‌ പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദാരുണാന്ത്യം

ബെംഗളൂരു: ഗോവയിലേക്ക്‌ വിനോദയാത്ര പോയ സംഘത്തിന്റെ മിനിബസിലേക്ക്‌ മണല്‍ ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന്‌ 12 പേരും ഡ്രൈവറും മരിച്ചു. അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. ഹുബ്ബളളി- ധാര്‍വാഡ്‌ ബൈപ്പാസിലെ ഇട്ടിഗാട്ടി ക്രോസിലാണ്‌ അപകടം. ദാവന്‍ഗെരേ സെന്റ് പോള്‍സ്‌ കോണ്‍വെന്റ് ‌ സ്‌കൂളിലെ 16 പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌ ഗോവയിലേക്കുളള യാത്രയില്‍ അപകടത്തില്‍ പെട്ട്‌ ദാരുണമായി മരിച്ചത്‌. മരിച്ചവരില്‍ നാലുപേര്‍ ഡോക്ടര്‍മാരാണ്‌. മറ്റുളളവരും മെഡിക്കല്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരാണ്‌ എല്ലാവരും നാല്‍പ്പതിനടുത്ത്‌ പ്രായമുളളവരും അയല്‍വാസികളുമാണ്‌.

കര്‍ണ്ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധഡൗഡയുടെ മരുമകള്‍ ഡോ. വീണാ പ്രകാശും മരിച്ചവരില്‍ പെടുന്നു. ബംംഗളൂരു- പൂനെ ദേശീയപാത 48ന്റെ ഭാഗമായ ഇവിടെഅപകടങ്ങള്‍ പതിവാണെന്ന്‌ പോലീസ്‌ പറയുന്നു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →