തൃശൂര്‍: പൂത്തോളില്‍ കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണും പഴ്‌സും കവര്‍ച്ച നടത്തിയ പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. ഷൊര്‍ണ്ണൂര്‍ സ്വദേശി സാബിറാ മന്‍സിലില്‍ നൗഫലാണ് പിടിയിലായത്. ഇന്നലെ(14.1.2021)രാവിലെയാണ് സംഭവം. അരമന ബാറിന് സമീപത്തുവച്ച് നിജല്‍ എന്നയാളുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണും പഴ്‌സും പിടിച്ചുപറിച്ച് ഓടുകയായിരുന്നു.
തുടര്‍ന്ന കെഎസ്‌ആര്‍ടിസി ബസ്‌റ്റാന്റിനകത്തേക്ക് ഓടിക്കയറിയ ഇയാളെ നാട്ടുകാരും എയ്‌ഡ് പോസ്‌റ്റിലെ ജീവനക്കാരും ചേര്‍ന്ന് പിടികൂടി .ഇതിനിടെ ഇയാള്‍ പോലീസ് എയ്‌ഡ് പോസ്‌റ്റിന്റെ ചില്ല് കൈകൊണ്ട് അടിച്ചു കര്‍ത്തു. കൈക്ക് ഗുരുതരമായ പരിക്കേറ്റ നൗഫലിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ആര്‍ടിസി ബസ്‌റ്റേഷന്‍ ഡെപ്യൂട്ടി ഓഫീസര്‍ എജി പ്രതീപിന്‍റെ പരാതി പ്രകാരം എയ്‌ഡ് പോസ്‌റ്റിന്റെ ചില്ല് തകര്‍ത്തതിന് ഈസ്‌റ്റ് പോലീസ് കേസെടുത്തു.