തിരുവനന്തപുരം: 50000 കോടി രൂപയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തലസ്ഥാന നഗരവികസനപദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം-നാവായിക്കുളം 78 കിലോമീറ്റർ ആറുവരി പാത നിർമ്മിക്കും . പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ആറുവരിപ്പാതയുടെ സമീപത്ത് വികസന പദ്ധതി നടപ്പാക്കുന്നതിനായി കാപിറ്റൽ ഡവലപമെന്റ് കമ്പനിയെ നിയോഗിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ വകയിരുത്തി. മലബാറിന്റെ വികസനം ലക്ഷ്യമിട്ട് മംഗലാപുരം–കൊച്ചി ഇടനാഴിക്ക് ഡിപിആർ തയാറാക്കും.

