സംസ്ഥാനബജറ്റ്: 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: 2021-2022 ല്‍ 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കിഫ്ബി ഫണ്ടിംഗ് ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന 60,000 കോടി രൂപയുടെ ഉത്തേജക പാക്കേജിനാണ് സംസ്ഥാനം ഇതിനോടകം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനതല മാന്ദ്യ വിരുദ്ധ പശ്ചാത്തല സൗകര്യ വികസന പാക്കേജ് കേരളത്തിലാണ് നടക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →