ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു

റിയാദ്‌: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതം മൂലം അന്തരിച്ചു. 28 വയസായിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്രസ്വദേശിയാണ്‌ ദമാമിലെ ഒരു വര്‍ക്കഷോപ്പിലെ ജീവനക്കാന്‍ കൂടിയായിരുന്നു ദിലീഷ്‌ . അവധിക്ക്‌ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ്‌ അന്തരിച്ചത്‌.

നാലുമാസത്തെ അവധിക്കാണ്‌ ദിലീഷ്‌ നാട്ടിലെത്തിയത്‌.വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. കോവിഡ്‌ പരിശോധനാഫലം നെഗറ്റീവാണ്‌. പരേതനായ ചുക്രിയന്‍ ദേവസ്യ-ലിസി ദമ്പതികളുടെമകനാണ്‌ . കഴിഞ്ഞ അഞ്ചുവര്‍ഷമായി അല്‍ഖോബാറില്‍ പ്രവാസിയാണ്‌. ഏക സഹോദരന്‍ ബെല്‍വിന്‍. മാതൃസഹോദരി ഭര്‍ത്താവ്‌ ബെന്നി തുഖ്‌ബയില്‍ ഉണ്ട്‌. ദമാമിലെ പ്രവാസി ഫുട്ബോൾ ക്ലബ്ബായ ഇഎംഎഫ്‌ റാക്കയുടെ കളിക്കാരനായിരുന്നു ദിലീഷ്‌. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോൾ അസോസിയേഷന്‍ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →