നേപ്പാള്‍: ഐസക് ന്യൂട്ടന് 500 വര്‍ഷം മുമ്പ്്, എ ഡി 1150ല്‍ ഭാസ്കരാചാര്യയാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. എ.ഡി 1210 ലാണ് ഭാസ്കരാചാര്യരുടെ പുസ്തകം പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുത്വാകര്‍ഷണ സിദ്ധാന്തം ന്യൂട്ടണ്‍ കണ്ടെത്തിയതായി തന്റെ കോഴ്സ്ബുക്കില് പോലും പറഞ്ഞിട്ടുണ്ടെന്ന് ഒലി പറഞ്ഞു.
‘ഞാന്‍ സംസാരിക്കുന്നത് നേപ്പാളിന്റെ മഹത്തായ ഭൂതകാലത്തെക്കുറിച്ചും നേപ്പാളിയുടെ പൂര്‍വ്വികരെക്കുറിച്ചും മാത്രമല്ല. ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയ ഭാസ്കരാചാര്യനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്, അത് എ ഡി 1150 ആയിരുന്നു,’ ഇങ്ങമനെയായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

