പന്തളം: തിരുവാഭരണ ഘോഷയാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2021 ജനുവരി 12ന് ചൊവ്വാഴ്ച ഘോഷയാത്ര പുറപ്പെടും. ഇത്തവണ രാജപ്രതിനിധി ഘോഷയാത്രക്ക് അകമ്പടി സേവിക്കില്ല. കൊട്ടാരം കുടുംബത്തിന്റെ പ്രസവത്തെ തുടര്‍ന്നുണ്ടായ 12 ദിവസത്തെ ആശൂലം മൂലമാണിത് .ശ്രാമ്പിക്കല്‍ കോട്ടാരത്തിലെ ശങ്കര്‍ വര്‍മ്മയാണ് ഇത്തവണ രാജ പ്രതിനിധി.
അനുമതി നല്‍കിയ 120 പേരും സുരക്ഷാസേനയുമൊഴികെ ആരെയും ഘോഷയാത്രക്കൊപ്പം പോകാന്‍ അനുവദിക്കില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു. രാജപ്രതിനിധിയുടെ യാത്ര ഉപേക്ഷിച്ച സാഹചര്യത്തില്‍ രാജചിഹ്നമായ പല്ലക്കുമായി വാഹക സംഘം ഇത്തവണ സന്നിധാനത്തേക്ക് പോകില്ല.
ശബരിമലയില്‍ പന്തളം രാജകുടുംബം ആചാരപരമായി അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളായ നെയ്യഭിഷേകം ,കളഭാഭി,കേം ,മാളികപ്പുറത്തെ ഗുരുതി എന്നിവ പൂര്‍വ്വാചാരപ്രകാരം മുന്‍ രാജപ്രതിനിധി ഉത്രം തിരുന്നാള്‍ പ്രദീപ് കുമാര്‍ വര്‍മ്മയും മറ്റ് രാജകുടുംബാംഗങ്ങളും സന്നിധാനത്ത് നടത്തും.

