ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്തുള്ള ഇന്ത്യൻ ഭാഗത്തെ നിയന്ത്രണരേഖ മറികടന്ന ചൈനീസ് സൈനികനെ പിടികൂടിയതായി കരസേന അറിയിച്ചു. വെള്ളിയാഴ്ച(08/01/21) രാവിലെയാണ് സംഭവം.
“പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികൻ യഥാർത്ഥ നിയന്ത്രണരേഖ മറികടന്നിരുന്നു, ഈ പ്രദേശത്ത് വിന്യസിച്ച ഇന്ത്യൻ സൈനികർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു, മേൽനടപടികൾ സ്വീകരിച്ചു വരികയാണ്”
ഒരു സൈനിക പ്രസ്താവനയിൽ പറയുന്നു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ടാങ്കുകൾക്കും മറ്റ് ഉപകരണങ്ങൾക്കും പുറമെ 50,000 സൈനികരെ കരസേന വിന്യസിച്ചിട്ടുണ്ട്.

