കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് യൂത്ത് ലീഗ്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസാണ് കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-വെൽഫെയർ പാർട്ടി ബന്ധം പാടില്ല. ജമാഅത്ത് ഇസ്ലാമിയുടെ നിലപാട് വർഗീയമാണ്. മത രാഷ്ട്ര വാദികളാണ് ജമാഅത് ഇസ്ലാമിയിൽ. വെൽഫെയർ പാർട്ടി വലിയ പാർട്ടി അല്ല. യുഡിഫിന്റെ നിലപാടിന് വിരുദ്ധമാണ് ജമാഅത് ബന്ധം. അത് പാർട്ടിക്ക് തന്നെ തിരിച്ചടിയാണെന്നും പികെ ഫിറോസ് വ്യക്തമാക്കി.

