ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ചതിന് സര്‍ക്കാരിന് നന്ദി, അനാവശ്യമായ തീരുമാനം 4.5 വര്‍ഷം നഷ്ടപ്പെടുത്തി – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ചതിന് സര്‍ക്കാരിന് ഡീന്‍ കുര്യാക്കോസ് എം.പി. നന്ദി അറിയിച്ചു.

കാബിനറ്റ് യോഗത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നയമനുസരിച്ച്‌ പദ്ധതി തുകയുടെ പകുതി പണം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് തീരുമാനിച്ചിരുന്നു.

‘വികസനം ഒരു തുടര്‍പ്രക്രിയയാണ്. 2015 ഒക്ടോബറില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശബരി റെയില്‍വേ പദ്ധതിയുടെ പകുതി പദ്ധതി വിഹിതം കേരളം വഹിക്കുമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഈ സര്‍ക്കാര്‍ പദ്ധതി വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഇപ്പോള്‍ പദ്ധതിയുടെ പകുതിയിലധികം പൂര്‍ത്തീകരിക്കാമായിരുന്നു.അനാവശ്യമായ ആ തീരുമാനം മൂലം 4.5 വര്‍ഷമാണ് നഷ്ടമായത്.

പദ്ധതി നടപ്പില്‍ വരുത്താൻ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നിന്ന ശബരി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കും, അങ്കമാലി മുതല്‍ ഉള്ള പദ്ധതി പ്രദേശത്ത് സമര രംഗത്ത് സജീവമായ നാട്ടുകാര്‍ക്കും പ്രത്യേകം അഭിവാദ്യമറിയിക്കുന്നതായും എംപി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →