കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ എട്ട് സ്ഥിരം സമിതികളില്‍ ഏഴും സിപിഎംന്. ഒന്ന് സിപിഐക്ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ എട്ട് സ്ഥിരം സമിതികളില്‍ ഏഴിന്റെയും അദ്ധ്യക്ഷസ്ഥാനം സിപിഎം നാണ്. ഒരെണ്ണം സിപിഐക്കും. എല്‍ഡിഎഫ് ജില്ലാക്കമ്മറ്റി യോഗത്തിലാണ് തീരുമാനം .കഴിഞ്ഞ തവണ സിപിഎംന് ആറു അദ്ധ്യക്ഷപദവിയായിരുന്നു ഉണ്ടായിരുന്നത്.

പാളയത്തുനിന്നും ജയിച്ച പികെ നാസര്‍ മാത്രമാണ് സിപിഐ കൗണ്‍സിലര്‍ എങ്കിലും എല്‍ഡിഎഫ് സ്വതന്ത്രന്‍ ജയിച്ച വെളളിമാടുകുന്ന് ഡിവിഷന്‍ സിപിഐയുടെ സീറ്റാണെന്ന് പരിഗണിച്ച് രണ്ടംഗങ്ങളുുളള ഘടകകക്ഷിയെന്ന നിലയിലാണ് അദ്ധ്യക്ഷസ്ഥാനം . സിപിഐ യെ കൂടാതെ എന്‍സിപി, എല്‍ജെഡി, ജനതാദള്‍(എസ്),ഐഎന്‍എല്‍ എന്നിവയാണ് കൗണ്‍സിലില്‍ പ്രാതിനിധ്യമുളള മറ്റുകക്ഷികള്‍

ഈ പാര്‍ട്ടികള്‍ക്കെല്ലാം ഓരോ അംഗം വീതമേയുളളു. കഴിഞ്ഞ കൗണ്‍സിലില്‍ സിപിഐയെ കൂടാതെ എന്‍സിപിക്കും അദ്ധ്യക്ഷ പദവി ലഭിച്ചിരുന്നു. ധനകാര്യം ,വികസനകാര്യം ,ക്ഷേമകാര്യം ആരോഗ്യകാര്യം, പൊതുമരാമത്ത്, നഗരാസൂത്രണം,നികുതി അപ്പീല്‍, വിദ്യാഭ്യാസകാര്യം എന്നിങ്ങനെ എട്ട് സ്ഥിരം സമിതികളാണുളളത്. ഇതില്‍ ധനകാര്യ സമിതിയുടെ ചുമതല ഡെപ്യൂട്ടി മേയര്‍ സിപി മുസാഫിര്‍ അഹമ്മദിനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →