ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി. ഇതോടെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടികളിലെ മുഖ്യാതിഥിയായി ബോറിസ് ഉണ്ടാവില്ലെന്ന് വ്യക്തമായി. ഇന്ത്യയിലെത്താന്‍ കഴിയാത്തതിലുള്ള നിരാശ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ അറിയിച്ചു. ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് അടുത്ത ദിവസമാണ് ബോറിസ് ജോണ്‍സന്‍ മോദിയുമായി ഫോണില്‍ സംസാരിച്ചത്. ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാവില്ലെന്നായിരുന്നു ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ നേരത്തേ അറിയിച്ചിരുന്നതെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന യുകെയില്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കൊവിഡ് വ്യാപനം: റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ബോറിസ് ജോണ്‍സന്‍ എത്തില്ല
