കൊച്ചി: മാന്‍ വാര്, ക്വാറന്റീന് ഒരു പ്രവാസിക്കഥ, എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയ ജിതിന്- മനു ടീം ഒരുക്കിയ റാപ്പിറ്റോര്‍ എന്ന ത്രില്ലര്‍ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി.
പുതുമയാര്‍ന്ന പ്രമേയത്തിലൂടെയും അവതരണ ശൈലിയിലൂടെയും വേറിട്ട് നില്ക്കുന്ന ഈ ചിത്രം ഒറ്റ ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത് . രണ്ടു ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ ഇരുട്ടിന്റെ ഭീകരതയെ മികച്ച ഫ്രെയിമുകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും പ്രേക്ഷകരിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
കൊവിഡ് ജാഗ്രതാ സന്ദേശവുമായി ആലീസ് മൂവി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിതിന്‍ കൊച്ചിത്തറ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിനും മനുവും ചേര്‍ന്നാണ്. ജിതിന്, ടോണി, ഡോ. പ്രിന്‍സ് ഫ്രാങ്കോ, എം സി ബോബന്, ജെയ്സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.
ക്യാമറ- ഷൈജു ശിവന്, ജാക്സണ് തോമസ്. എഡിറ്റ്- പ്രഭുല്‍ പി എസ്, പശ്ചാത്തല സംഗീതം- നകുല്‍ എഫ് ടി, കലാ സംവിധാനം- ജെയ്സണ്‍ പി ജോസ്, പിആര്‍ഒ- ജിബിന്‍, രാഹുല്‍, സഹസംവിധാനം- ആന്റോ കൊച്ചിത്തറ.

