പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി

കോട്ടയം : പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. മര്‍ദനത്തിന് ഇരയായ പത്താം വാർഡിൽ നിന്നുള്ള പഞ്ചായത്ത് അംഗം സിപി ഐഎമ്മിലെ പ്രിന്‍സ് മാത്യൂവിനെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

ഇതേ വാര്‍ഡിലെ മുന്‍ മെമ്പറുടെ ഭര്‍ത്താവായ തെക്കേടം സജി മര്‍ദിച്ചെന്നാണ് ആരോപണം.കോട്ടയം ആർപ്പൂക്കരയിൽ 2-1-2021 ശനിയാഴ്ചയാണ് സംഭവം നടന്നത്.

അങ്ങാടിപള്ളിക്ക് സമീപം റേഷന്‍കട നടത്തുന്ന സജി കടയോട് ചേര്‍ന്ന് ടാറിങ് സാധനങ്ങളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെ കത്തിക്കുന്നത് പതിവായിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തതോടെ സജി അസഭ്യം പറഞ്ഞുവത്രേ.

സംഭവ സ്ഥലത്ത് എത്തിയ പ്രിന്‍സ് മാത്യു വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ സജി പ്രകോപിതനായി അസഭ്യം പറയുകയായിരുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിൽ സജി പ്രിൻസിൻ്റെ വയറിൽ ചവിട്ടിയെന്നാണ് പരാതി. പ്രിന്‍സിനെ ഉടന്‍ തന്നെ നാട്ടുകാർ പഞ്ചായത്ത് അംഗത്തെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →