വിലാസം മാറാന്‍ ഇനി സര്‍ക്കരാഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല

ന്യൂഡല്‍ഹി: വിലാസം മാറുന്നതനുസരിച്ച്‌ കൈവശമുളള എല്ലാരേഖകളിലും മാറ്റം വരുത്താന്‍ ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. ആധാറില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാവും ബാങ്ക്‌ ,ഇന്‍ഷുറന്‍സ്‌ ഉള്‍പ്പെടയുളള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം രാജ്യത്ത്‌ ഉടന്‍ നടപ്പിലാകും. എല്ലാ േഡറ്റാ ബെയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാവുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ വിലാസം തെളിയിക്കുന്നതിനുളള അടിസ്ഥാന രേഖ ആധാറാണ്‌. സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും വിലാസം, കെവൈസി എന്നിവയ്ക്കും സബ്‌സിഡി ഉള്‍പ്പെടയുളളവ ലഭിക്കുന്നതിനും ആധാറാണ്‌ പരിഗണിക്കുന്നത്‌. ആധാറില്‍ വിലാസം പുതുക്കിയാല്‍ ബാങ്ക്‌ അക്കൗണ്ട്‌ ,ടെലിക്കോം, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി, ഗ്യാസ്‌ കണക്ഷന്‍,പാന്‍ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ്‌ പുതിയ സംവിധാനം തയ്യാറാവുന്നത്‌. മാസങ്ങള്‍ക്കുളളില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാകും. ഇലക്ടോണിക്‌സ്‌ ആന്റ് ഐടി മന്ത്രാലയമാണ്‌ പദ്ധതിക്കു പിന്നില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →