മലയാളികളുടെ ഇടയില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതി‌ന്‌ മൂന്നുകാരണങ്ങള്‍

മലയാളികളുടെ ഇടയില്‍ കാന്‍സര്‍ രോഗം വളരെയധികം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമായും മൂന്നുകാരണങ്ങളാലാണ്‌ ഇത്‌. ഒന്ന്‌ കേരളത്തില്‍ പ്രായം കൂടിയവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ അവരുടെ ഇടയില്‍ സ്വാഭാവികമായും കാന്‍സര്‍ കൂടുതലാണ്‌. പരിശോധനകള്‍ മൂലം കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതാണ്‌ മറ്റൊരു കാരണം. മൂന്നാമത്തേതാണ്‌ ശരിക്കുളള വര്‍ദ്ധനക്ക്‌ കാരണം. പുകയില ,പാന്‍ എന്നിവയുടെ ഉപയോഗം , അന്തരീക്ഷ മലിനീകരണം, കീടനാശിനികളുടെ ഉപയോഗം ,റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ എന്നിവ തുടങ്ങി നമ്മുടെ ലൈഫ്‌ സ്റ്റൈല്‍ മാറ്റങ്ങള്‍ ഇതിന്‌ കാരണമാകുന്നു.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാണുന്നത്‌ സ്‌തനാര്‍ഭുതമാണ്‌. ഗര്‍ഭാശയ കാന്‍സറിനേക്കാള്‍ കൂടുതലാണിത്‌. ആര്‍ത്തവം നേരത്തേയാകുന്നവരിലും, ആര്‍ത്തവ പ്രശ്‌നങ്ങള്‍ കൂടുന്നവരുടെ ഇടയിലും കാന്‍സര്‍ വര്‍ദ്ധിക്കുന്നുണ്ടോയെന്ന്‌ പഠിക്കേണ്ടതുണ്ട്‌. മുമ്പ്‌ നാല്‍പ്പത്‌ കഴിഞ്ഞവരിലായിരുന്നു സ്‌തനാര്‍ഭുതം വന്നിരുന്നതെങ്കില്‍ ഇന്നത്‌ 25 വയസിനടുത്തെത്തിയിരിക്കുന്നു.

കാന്‍സര്‍ ചികിത്സ നല്‍കുന്നതിനേക്കാള്‍ ബുദ്ധിമുട്ട്‌ രോഗിയേയും ബന്ധുക്കളേയു സമൂഹത്തേയും ഇത്‌ സംബന്ധിച്ച ബോധവല്‍ക്കരിക്കുന്നതാണ്‌. കാന്‍സര്‍ പൂര്‍ണ്ണമായി മാറിയെന്ന ബോധ്യമായാലും അവരെ ഉള്‍ക്കൊളളാന്‍ സമൂഹം തയ്യാറാവുന്നില്ല മികച്ച പരിശോധനാ മാര്‍ഗ്ഗങ്ങള്‍ .മരുന്നുകള്‍, ശസ്‌ത്രക്രിയ തുടര്‍ ചികിത്സാ പദ്ധതികള്‍ എല്ലാം നമുക്കുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →