എറണാകുളം: അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. തൃപ്പൂണിത്തുറയില്‍ ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരന്‍ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്. 30-12-2020 ബുധനാഴ്ച രാത്രിയാണ് സംഭവം.
മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാര്‍ എടുത്ത് കഴിച്ചുവത്രേ. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് തലയ്ക്ക് അടിക്കുകയും ശേഷം ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു. അടിയേറ്റ് സന്തോഷ് മരണപ്പെടുകയായിരുന്നു.

