രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ച് സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യ രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് 28 – 12-2020 തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയോടും
ലൈസന്‍സിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ബദര്‍ അല്‍ സൗദ് ആവശ്യപ്പെട്ടു.

സ്വകാര്യ, ലാഭേച്ഛയില്ലാത്ത വിവിധ സാംസ്കാരിക മേഖലകളിലെ
താല്‍പ്പര്യമുള്ള എല്ലാവരേയും സ്ഥാപനങ്ങളുടെ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ക്ഷണിക്കുന്നു. 90 ദിവസത്തിനുശേഷം അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും എന്നാണ് ട്വിറ്ററിൽ അദ്ദേഹത്തിന്റെ അറിയിപ്പ്.
സംഗീത മേഖലയെ വികസിപ്പിക്കാനും, പരിശീലകരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സംഗീത പഠന കേന്ദ്രങ്ങള്‍ വഴി സൗദി അറേബ്യയിലെ സാംസ്കാരിക മന്ത്രാലയം ലക്ഷ്യമിടുന്നത്. ദീര്‍ഘ, ഹ്രസ്വകാല കോഴ്സുകളിലായി 1,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →