അപകടത്തില്‍ ശരീരം തളര്‍ന്ന്‌ കിടപ്പിലായ വനിതാ വില്ലേജ്‌ ഓഫീസര്‍ക്ക്‌ പെന്‍ഷന്‍ അനുവദിച്ചു

പത്തനംതിട്ട: വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന്‌ കിടപ്പിലായ വനിതാ വില്ലേജ്‌ ഓഫീസര്‍ക്ക്‌ സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചു. ഇലന്തൂര്‍ വില്ലേജ്‌ ഓഫീസറായിരുന്ന കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക്‌ സരസ്വതി വിലാസത്തില്‍ അജിത കുമാരിക്കാണ്‌ പെന്‍ഷന്‍ അനുവദിച്ചത്‌. 2018 മുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെയാണ്‌ അനുമതി.

ഇന്‍വാലിഡ്‌ പെന്‍ഷനുളള അപേക്ഷ രേഖകള്‍ കാണാനില്ലെന്ന ന്യായം പറഞ്ഞ്‌ ഉദ്യോഗസ്ഥര്‍ തടഞ്ഞ്‌ വയ്‌ക്കുകയായിരുന്നു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ അജിത കുമാരിയെ സന്ദര്‍ശിക്കുകയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ ശ്രദ്ധയില്‍ വിഷയം പെടുത്തുകയും ചെയ്‌തിരുന്നു. കോവിഡ്‌ നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷം അപേക്ഷയും രേഖകളും പരിശോധിച്ച് നടപടിയെടുക്കുമെന്ന്‌ ചിറ്റയം ഗോപകുമാറിന്‌ റവന്യൂ മന്ത്രി ഉറപ്പ്‌നല്‍കുകയും ചെയ്‌തിരുന്നു. 2021 മെയ്‌ വരെ സര്‍വീസുണ്ടെങ്കിലും ഇന്‍വാലീഡ്‌ പെന്‍ഷന്‍ എന്ന പേരില്‍ ആനുകൂല്ല്യം ലഭിക്കാന്‍ ചട്ടമുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന അജിതാകുമാരിയുടെ സംസാരശേഷിയും നഷടപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →