രാജ്യത്ത് ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് ഏകീകൃത പരീക്ഷാ സമ്പ്രദായം ഏര്‍പ്പടുത്താന്‍ തീരുമാനം. പ്ലസ് ടുവിലെ മാര്‍ക്ക് അടിസ്ഥാനമാക്കി ഒന്നിലധികം പ്രവേശന പരീക്ഷകള്‍ സംഘടിപ്പിക്കും . ബിരുദ കോഴ്‌സുകളി ലേക്ക് അഡ്‌മിഷന്‍ നടത്തുന്ന രീതിയായിരിക്കും ഇതോടെ ഇല്ലാതാവുക. കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് കീഴിലുളള യൂണിവേഴ്‌സിറ്റികളില്‍ ആരംഭിച്ച് എല്ലാ യൂണിവേഴ്‌സിറ്റികളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
പന്ത്രണ്ടാംക്ലാസിലെ കട്ട്‌ഓഫ് മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ രാജ്യത്ത് ബിരുദം ഉള്‍പ്പടെയുളള തുടര്‍ പഠനം. പല വിദ്യാര്‍ത്ഥികളേയും ഈ സമ്പ്രദായം നിര്‍ബ്ബന്ധപൂര്‍വ്വം അവര്‍ക്ക് അഭിരുചിയുളള വിഷയങ്ങളില്‍ നിന്നും അകറ്റുന്നു. ഇതിനുളള പരിഹാരമാണ് സര്‍ക്കാര്‍ നിയമിച്ച ഏഴംഗ ഉന്നതാധികാര സമിതി യാഥാര്‍ത്ഥ്യമാക്കുക. സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാന ത്തില്‍ ഒരു പൊതു പരീക്ഷ രാജ്യത്താകെ യാഥാര്‍ത്ഥ്യമാക്കും. നാഷണല്‍ ടെസ്റ്റിംദഗ് ഏജന്‍സിയായിരിക്കും ഈ പരീക്ഷ സംഘടിപ്പിക്കുക. 2021-22 അദ്ധ്യായന വര്‍ഷത്തില്‍ കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുളള പ്രവേശനം ഇപ്രകാരം ക്രമീകരിക്കും. പൊതു അഭിരുചി പരീക്ഷ ദേശീയ തലത്തില്‍ വരുന്നതോടെ നിരവധി പ്രവേശന പരീക്ഷകള്‍ ബിരുദ കോഴ്‌സുകളിലേക്ക് എഴുതേണ്ടി വരുന്ന സാഹചര്യം ഇല്ലാതാകും .
കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയാണ് ഇപ്പോള്‍ വിഭാവനം ചെയ്‌തിട്ടുളളത്. രണ്ട് പേപ്പറുകളാണുണ്ടാവുക. ആദ്യത്തേത് പൊതു കാര്യങ്ങളിലേയും രണ്ടാമത്തേത് തെരഞ്ഞെടെുക്കുന്ന വിഷയങ്ങളിലേയും. വിദ്യാര്‍ത്ഥികളുടെ അഭിരുചി പരിശോധിക്കും. അടുത്ത വര്‍ഷങ്ങളില്‍ കേന്ദ്ര യൂണിവേഴ്‌സിറ്റിക്കുപിന്നാലെ മറ്റു യൂണിവേഴ്‌സിറ്റികളിലേയും പ്രവേശനം ഈ വിധത്തിലായിരിക്കും നടത്തുക. പൊതു പ്രവേശന ലിസ്റ്റ് വരുന്നതോടെ അഡ്‌മിഷന്‍ തേടിയുളള വിദ്യാര്‍ത്ഥികളുടെ അലച്ചിലിന് പരിഹാരമാവുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര പറഞ്ഞു.

