തൃപ്രയാര്‍: സിന്തറ്റിക് ലഹരിമരുന്ന് വിഭാഗത്തില്‍പെടുന്ന എം.ഡി.എം.എ
മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.
ചാവക്കാട് വട്ടേക്കാട് സ്വദേശി വൈശം വീട്ടില്‍ റാഷിദ് എന്ന റാഷിനാണ് (19) അറസ്റ്റിലായത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം ലഹരി
മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. റാഷിദ് രണ്ടുവര്‍ഷത്തോളമായി ഈ മരുന്ന് ഉപയോഗിക്കുന്നതായാണ് വിവരമെന്ന് പൊലീസ് പറഞ്ഞു.
തൃശൂര്‍ റൂറല്‍ എസ്.പി ആര്. വിശ്വനാഥിൻ്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജ് ജോസ്, വലപ്പാട് ഇന്‍സ്പെക്ടര്‍ സുമേഷ്, എ.എസ്.ഐ അരിസ്റ്റോട്ടില്‍, റൂറല്‍ ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.