നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്, പ്രതികൾ പോയത് കണ്ണൂരേക്കും കോഴിക്കോടേക്കുമെന്ന് സംശയം

കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് പ്രതികൾ യാത്ര ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രണ്ടു പേരിൽ ഒരാൾ കോഴിക്കോട്ടേക്കും മറ്റെയാൾ കണ്ണൂരിലേക്കും ടിക്കറ്റെടുത്തിരിക്കുന്നതിനാൽ ഈ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. നടി എറണാകുളത്ത് തിരിച്ചെത്തിയാൽ ഉടൻ മൊഴിയെടുക്കാനാണ് കളമശേരി പോലീസിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →