കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കൊച്ചി കളമശ്ശേരി പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളായ രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പോലീസ് സംസാരിക്കുകയും താരം തയ്യാറാണെങ്കില്‍ 18/12/20 വെളളിയാഴ്ച തന്നെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
17/12/20 വ്യാഴാഴ്ച രാത്രിയാണ് ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് യുവാക്കള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം മാളിലെത്തിയ തന്നെ യുവാക്കള്‍ സ്പര്‍ശിച്ചതായും പിന്തുടര്‍ന്നതായും നടി പോസ്റ്റില്‍ പറയുന്നു.

