കിഴക്കമ്പലത്തിന് പുറത്തേക്ക് ട്വന്റി 20; എല്‍.ഡി.എഫിന്റെ ഐക്യരനാട് ഉള്‍പ്പെടെ മൂന്ന്പഞ്ചായത്തുകള്‍ പിടിച്ചെടുത്തു

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തും ട്വന്റി 20 പിടിച്ചെടുത്തു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.

തെരഞ്ഞെടുക്കപ്പെട്ട ട്വന്റി 20യുടെ മെമ്പര്‍മാര്‍ക്ക് ഓണറേറിയത്തിന് പുറമെ ട്വന്റി 20 ശമ്പളവും നല്‍കിയിരുന്നു. 2016ല്‍ തെരഞ്ഞെടുക്കപ്പെട്ട ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നിര്‍ബന്ധിത കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ കിറ്റക്സ് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്വന്റി 20.

2015ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →