ജയ്പൂർ: 14 വയസ്സുകാരിയെ 4 ലക്ഷം രൂപയ്ക്ക് രാജസ്ഥാനിലെ മധ്യവയസ്കന് വിൽപന നടത്തി മാതാപിതാക്കൾ. ഉജ്ജയിനിയിൽ താമസിക്കുന്ന പെൺകുട്ടിയെ മാതാപിതാക്കൾ ഉദയ്പൂരിലേക്ക് കൊണ്ടു പോവുകയും നവംബർ 24 ന് 4 ലക്ഷം രൂപ വാങ്ങി ഒരാൾക്ക് വിവാഹം ചെയ്ത് കൊടുക്കുകയുമായിരുന്നു. വിവാഹ ശേഷം മാതാപിതാക്കൾ ഉജ്ജയിനിയിലേക്ക് മടങ്ങി. തുടർന്ന് ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാൽസംഗം ചെയ്യുകയും ചെയ്തു.
മാതാപിതാക്കളെ കാണാനായി ഞായറാഴ്ച(13/12/20) ഉജ്ജയിനിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യങ്ങൾ ഒരു ബന്ധു വഴി പൊലീസിനെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉൾപ്പടെ 4 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്.

