കൊല്ലം ഫെബ്രുവരി 10: കടവൂര്‍ ജയന് കൊലക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. പ്രതികള്‍ ഒരോ ലക്ഷം രൂപ പിഴയും അടക്കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ഷിജു, ദിനരാജ്, രജനീഷ്, വിനോദ്, പ്രണവ്, സുബ്രഹ്മണ്യന്, ഗോപകുമാര്‍, പ്രിയരാജ്, അരുണ്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
സംഘടനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ ആര്‍എസ്എസുകാരനായിരുന്ന ജയനെ പ്രതികള്‍ 2012 ഫെബ്രുവരി 7ന് കടവൂര്‍ ക്ഷേത്ര ജംഗ്ഷനില്‍വച്ച് കൊലപ്പെടുത്തിയതായാണ് കേസ്. കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സാജന് പാവിയോസാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

