കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട . ക്യാപ്സ്യൂൾ രൂപത്തിലാക്കി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം 55 ലക്ഷം രൂപ വില വരും.
മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ ഇയാളിൽ നിന്നും ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം പിടിച്ചെടുത്തു.
എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് തുടരുകയാണ്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലായിട്ടും സ്വർണ വേട്ട തുടരുകയാണ്

