കേരളത്തിൽ രണ്ട് വ്യത്യസ്ത ട്രെയിനുകളിൽ വൻ കവർച്ച

കോഴിക്കോട് ഫെബ്രുവരി 8: ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിനിലും തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസിലുമാണ് വൻ കവർച്ച നടന്നത്.  ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്.

ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റിൽ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശി പൊന്നിയമ്മൻ 21 പവന്‍ സ്വർണവും 25 ലക്ഷം രൂപ വിലവരുന്ന വജ്ര ആഭരണങ്ങളും കാണാതായതായി റെയിൽവേ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസിൽ യാത്ര ചെയ്ത പയ്യന്നൂർ സ്വദേശിയായ യാത്രക്കാരന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് കാണാതായതായി വടകര റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി.

കേസുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണവും ഒരേ സംഘമാണ്‌ ചെയ്തതെന്നാണ് പോലീസ് നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →