എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം: ചാമക്കടയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ തകഴി ശ്യാം ഭവനില്‍ അപ്പു (19)വാണ് ഈസ്​റ്റ്​ പൊലീസ് പിടിയിലായത്. എറണാകുളം അരൂര്‍ ഭാഗത്തുനിന്ന്​ 8-12-2020 ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്.

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെയായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →