മുംബൈ: കൊക്കൈൻ കൈവശം വച്ചതിന് ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റായ സുരാജ് ഗോദാംബെയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ 08/12/20 ചൊവ്വാഴ്ച മുതല്‍ ബോംബൈയുടെ പല ഭാഗങ്ങളില്‍ എന്‍സിബി റെയ്ഡ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്.
സുരാജില്‍ നിന്ന് 16 പാക്കറ്റുകളിലായി 11 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയയില്‍ 56,000 രൂപ വില വരും. സുരാജിന് കൊക്കെയ്ന്‍ എത്തിച്ച് നല്‍കിയ ഓട്ടോറിക്ഷ ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്.