മോസ്‌കോ: ലോകത്തില്‍ ഏക ശക്തി മാതൃത പുനസ്ഥാപിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയെ പടിഞ്ഞാറന്‍ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ക്വാഡ്രിലാറ്ററല്‍. ചൈന വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാനുള്ള വസ്തു (ഒബ്ജക്ട്) ആയാണ് ഇന്ത്യയെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ കാണുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
റഷ്യയെയും ചൈനയെയും പോലുള്ള ”ധ്രുവങ്ങള്‍” അതിന് വിധേയരാകില്ല. എന്നാല്‍, ഇന്ത്യ നിലവില്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിരന്തരവും ആക്രമണാത്മകവും മോശവുമായ നയത്തിന്റെ ഒരു വസ്തുവാണ്, കാരണം ചൈന-വിരുദ്ധ ഗെയിമുകളില്‍ ഏര്‍പ്പെടാന്‍ അവര്‍ ശ്രമിക്കുന്നു. അതിനാണ് ഇന്ത്യയെ ഉപയോഗിക്കുന്നത്. അതിനായി ക്വാഡ് എന്ന് വിളിക്കപ്പെടുന്ന ഇന്തോ-പസഫിക് തന്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യയുമായുള്ള നമ്മുടെ അടുത്ത പങ്കാളിത്തത്തെയും പൂര്‍വിക ബന്ധത്തെയും ദുര്‍ബലപ്പെടുത്താന്‍ ഈ ശക്തികള്‍ ശ്രമിക്കുന്നു. സൈനിക, സാങ്കേതിക സഹകരണത്തില്‍ ഇന്ത്യയ്ക്ക് മേള്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ലക്ഷ്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

