ബലാത്സംഗകുറ്റത്തിന് വധശിക്ഷ: ബില്ലിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര മന്ത്രിസഭ

മുംബൈ: ബലാത്സംഗം, ആസിഡ് ആക്രമണം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാനടപടികള്‍ ഉള്‍ക്കൊള്ളുന്ന ശക്തി ക്രിമിനല്‍ നിയമ ബില്ലുകളുടെ കരട് മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു.

മഹാരാഷ്ട്ര ക്രിമിനല്‍ നിയമം (മഹാരാഷ്ട്ര ഭേദഗതി) നിയമം, 2020, മഹാരാഷ്ട്ര ശക്തി ക്രിമിനല്‍ നിയമം നടപ്പിലാക്കുന്നതിനുള്ള പ്രത്യേക കോടതിയും മറ്റ് സംവിധാനത്തെ കുറിച്ചും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ രണ്ട് ദിവസത്തെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.10 മുതല്‍ 20 വര്‍ഷം വരെ തടവിന് പകരം ബലാത്സംഗത്തിന് വധശിക്ഷ നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.ഇത്തരം കേസുകളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കണമെന്നാണ് കരട് ബില്ലുകള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും പ്രത്യേക പോലീസ് ടീമുകളും പ്രത്യേക കോടതികളും രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →