കൊച്ചി: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും കടകംപള്ളിയും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിഎം രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്‍ ആണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായി സിഎമ്മിന്റെ രവീന്ദ്രനാണ് അദ്ദേഹം. സിഎം രവീന്ദ്രന്റെ കൈയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ സിഎമ്മും മന്ത്രി കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സിഎം രവീന്ദ്രനുമായുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന്‍ പേര് വന്നിട്ടുണ്ട്. ശരിയായ അന്വേഷണം നടക്കണം.
കഴിഞ്ഞ ദിവസം സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാരോപിച്ച് സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.