ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം, യുവാവ് ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു

അങ്കമാലി: ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു.

അങ്കമാലി മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍( പറപ്പിള്ളി) വീട്ടില്‍ പരേതനായ ശിവദാസന്റെ മകന്‍ നിഷില്‍ (31) ആണ് ആത്മഹത്യ ചെയ്തത്.

പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടില്‍ ഡൈമിസ് ഡേവിസ്, ഭാര്യ ഫിഫി എന്നിവരെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

കത്തിയും പെട്രോളുമായി 9-12-2020 ബുധനാഴ്ച ഇരുചക്രവാഹനത്തിൽ നിഷിൽ കൃത്യം നടത്താൻ ഉറപ്പിച്ച് എത്തുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്തു പോയ ഡൈമിസും ഫിഫിയും തിരിച്ചെത്തുന്നതുവരെ നിഷില്‍ വീടിനു പിറകില്‍ കാത്തിരുന്നു.

തിരിച്ചെത്തി വീട്ടിലെ നായക്ക് ഭക്ഷണം നല്‍കാന്‍ വീടിന്റെ പിന്‍ഭാഗത്തേക്ക് ചെന്ന ഫിഫിയെയാണ്‌ ആദ്യം നിഷില്‍ കുത്തിയത്. ഇതിനു പിന്നാലെ, തടയാന്‍ ചെന്ന ഡൈമിസിനെയും നിഷില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.ഫിഫിക്ക് കഴുത്തിലും ഡൈമിസിനു വയറിലുമാണ് കുത്തേറ്റത്.

ഇരുവരെയും കുത്തിയതിനു ശേഷം നിഷില്‍ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് .ഡൈമിസും ഫിഫിയും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →