അമിതമായി ഗുളിക ഉളളില്‍ ചെന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു

മാവേലിക്കര: അമിതമായി ഗുളിക ഉളളില്‍ ചെന്ന നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യയുടെ നില ഗുരുതരമായി തുടരുന്നു. ഓലകെട്ടിയമ്പലം വടക്കേതലക്കല്‍ ഗോപി (63),ആണ് മരിച്ചത്. ഭാര്യ സുലഭ ഗോപി (55) ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് . തിങ്കളാഴ്ച(7/12/2020)യാണ് രണ്ട് പേരെയും വിടിനുളളില്‍ അവശ നിലയില്‍ കണ്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →