സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ എം . ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹിചര്യത്തിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് പിന്‍വലിച്ചത്.

കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ ശിവശങ്കറിനെ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി. ശിവശങ്കറിനെ സംബന്ധിച്ചുള്ള തെളിവുകൾ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.

അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ശമ്പളം നൽകി
ഹൈക്കോടതിയിലെ ഹൈലെവല്‍ അഞ്ചംഗ ഐടി ടീമിനെ നിയമിച്ചത്
എം ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് . നിയമനം എന്‍ഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലാണ് നടത്തിയത്.
ഇവർ ശിവശങ്കറിന് വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് സ്വപ്നയെ നിയമിച്ചതും വന്‍ വിവാദത്തിന് കാരണമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →