തിരുവനന്തപുരം ഫെബ്രുവരി 5: അലനും താഹയ്ക്കുമെതിരായ പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പോലീസിന് തന്നെ കേസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
യുഎപിഎ കേസ് സര്‍ക്കാര്‍ പരിശോധിക്കും മുന്‍പ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. മക്കള്‍ ജയിലില്‍ ആയാല്‍ ഏത് അച്ഛനമ്മമാര്‍ക്കും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്‍ഐഎ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കേസ് സംസ്ഥാന പോലീസ് തിരിച്ച് ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനോതാവ് എം കെ മുനീറിന്റെ ആവശ്യം.