സംസ്ഥാനത്ത വന്‍ സ്വര്‍ണ്ണവേട്ട 2 കോടിയിലേറെ രുപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലായി 2 കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. 48 മണിക്കൂറിനിടെ 9 കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രം ഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. ആറരലക്ഷം രൂപ വിലവരുന്ന എട്ടരകിലോ കുങ്കുമ പൂവും പിടിച്ചെടുത്തു. ദുബായില്‍ നിന്നും എത്തിയ നാല് യാത്രക്കാരില്‍ നിന്നും 810 ഗ്രാം സ്വര്‍ണ്ണവും മൂന്നുപേരില്‍ നിന്നായി 885 ഗ്രം സ്വര്‍ണ്ണവും പിടികൂടി. മലപ്പുറം സ്വദേശിയായ യുവതിയില്‍ നിന്ന് 500 ഗ്രം സ്വര്‍ണ്ണവും പിടിച്ചടുത്തു.

കാസര്‍കോട് സ്വദേശികളായ മദാന്‍ മുഹമ്മദ്, ജഷീര്‍ എന്നിവര്‍ പിടിയിലായി. ജഷീറിന്റെ ബാഗില്‍ നിന്നും 3 കിലോ കുങ്കുമപൂവും കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി കാപ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ലാമ്പില്‍ മറച്ചുവച്ചും കടത്തവെയാണ് മൂവരും പിടിയിലായത്.

മറ്റൊരു യാത്രക്കാരനില്‍ നിന്നും 5.5 കിേലാ കുങ്കുമപൂവും 89 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഒരു കോടിയിലേറെ രൂപ വിലവരുന്ന 2147 ഗ്രം സ്വര്‍ണ്ണമാണ് കണ്ണൂരില്‍ പിടികൂടിയത് സംഭവത്തില്‍ ദിുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി പിടിയിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →