ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ പാസാക്കിയ പുതിയ “ലവ് ജിഹാദ്” നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് ഹർജി. അഭിഭാഷകരായ വിശാൽ താക്കറെ, അഭയ് സിംഗ് യാദവ്, നിയമ ഗവേഷകൻ പ്രണവേഷ് എന്നിവരാണ് പൊതുതാൽപര്യ ഹർജി നൽകിയത്.
പുതിയ നിയമങ്ങൾ ഭരണഘടന പൗരന് നൽകുന്ന അടിസ്ഥാന അവകാശങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും , വ്യാപകമായി ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതാണെന്നും ഹർജിയിൽ പറയുന്നു.

