യുഎസ് : ജനങ്ങളുടെ പേടി മാറ്റാന്‍ ക്യാമറയ്ക്കു മുന്നില്‍ വാക്‌സിന്‍ കുത്തിവെയ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ക്യാമറയ്ക്കു മുന്നില്‍ വച്ച് കുത്തിവെയ്പ് നടത്തും എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ജോ ബൈഡനും രംഗത്തെത്തിയത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വാക്‌സിനേഷന്‍ കുത്തിവയ്പ്പ് നടത്തുന്നത് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഡോക്ടര്‍ ആന്റണി ഫൌസി വാക്‌സിന്‍ സുരക്ഷിതമാണെന്ന് നിര്‍ദേശിച്ചാല്‍ കുത്തിവയ്പ്പ് നടത്തും. അത് സംപ്രേക്ഷണം ചെയ്യുന്നത് ഞാന്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കാനും കൊറോണ ബാധിക്കില്ലെന്ന് വിശ്വാസമുണ്ടെന്ന് പറയാനുമാണ്, അദ്ദേഹം വ്യക്തമാക്കി.

