സ്വര്‍ണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതിലെ അന്വേഷണം അനിശ്ചിത്വത്തില്‍

തിരുവനന്തപുരം: സ്വര്‍ണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതിലെ അന്വേഷണം അനിശ്ചിത്വത്തിലായി. അന്വേഷണത്തിനുള്ള അനുമതി ആരു തേടും എന്നതിനെ ചൊല്ലി പോലീസും ജയില്‍ വകുപ്പും തമ്മില്‍ തര്‍ക്കമുടലെടുത്ത സാഹചര്യത്തിലാണ് അന്വേഷണം വഴിമുട്ടിയത്. മൊഴി ചോര്‍ന്നതിൽ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്.

അന്വേഷണത്തിന് ജയില്‍വകുപ്പ് അനുമതിവാങ്ങി നല്‍കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. ജയില്‍വകുപ്പ് കസ്റ്റംസിനോട് അനുമതി ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് മറുപടി നല്‍കിയത്. ഈ മറുപടി പോലീസിന് കൈമാറിയ ജയില്‍വകുപ്പ് അനുമതിവാങ്ങേണ്ട ഉത്തരവാദിത്വം പോലീസിനാണെന്നും പറഞ്ഞു. പക്ഷെ ഏത് വകുപ്പ് ചുമത്തി എങ്ങനെ കേസെടുക്കുമെന്നാണ് പോലീസിന്റെ ചോദ്യം. കേസെടുക്കാതെ കോടതിയെ സമീപിക്കാനുമാവില്ല. ഇതോടെ ശബ്ദരേഖ ചോര്‍ച്ചയില്‍ അന്വേഷണം ഏറെക്കുറേ നിലച്ചത് പോലെയായി.

മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് പറയുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് ജയില്‍ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്. സ്വപ്ന കോഫേപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് ശബ്ദരേഖ പുറത്തായത്. പ്രാഥമിക അന്വേഷണം നടത്തിയ ജയില്‍വകുപ്പ് ജയിലില്‍ നിന്നല്ല ശബ്ദരേഖ ചോര്‍ന്നതെന്ന നിലപാടാണെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →