അലഹബാദ്: പ്രായപൂര്‍ത്തിയായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലിവ് ഇന്‍ റിലേഷനുള്ള അനുമതിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും അലഹബാദ് ഹൈക്കോടതി. അവര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതി എടുത്ത് പറഞ്ഞു. ഒരുമിച്ച് താമസിക്കുന്നതിന് വീട്ടുകാരില്‍ നിന്ന് അപമാനവും ഭീഷണിയും നേരിടുന്നുവെന്ന് അലഹബാദ് സ്വദേശികളായ കാമിനിദേവിയുടേയും അജയ് കുമാറിന്റേയും പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്‍ക്ക് ഫറൂഖാബാദ് പൊലീസ് സംരക്ഷണം ഒരുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസ് അന്‍ജാനി കുമാര്‍ മിശ്ര, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരുടേതാണ് തീരുമാനം. കാമിനി ദേവിയുടെ രക്ഷിതാക്കള്‍ ഇവരെ അപമാനിക്കാന്‍ ശ്രമിക്കുകയും കാമിനി ദേവിയെ മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ ജീവിതത്തില്‍ ആര്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

