ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്നങ്ങളും കോവിഡ് -19 വാക്സിനും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വിളിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക് പറഞ്ഞു. എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന് അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. അപ്പോള്‍ വാക്സിന് സൗജന്യമായിരിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്.ശൈത്യകാല സമ്മേളനത്തില്‍ ഇക്കാര്യം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം.
”പാര്‍ലമെന്റ് സെഷന് നടത്താതിരിക്കുക, ചോദ്യങ്ങള്‍ ഒഴിവാക്കുക എന്നത് ജനാധിപത്യത്തിന് ശരിയല്ല. പ്രതിപക്ഷവും കര്‍ഷകരും ആവശ്യപ്പെടുന്ന സ്ഥിതിയ്ക്ക് 2 ദിവസത്തേക്ക് എങ്കിലും പാര്‍ലമെന്റ് സമ്മേളനം നടത്തണം,” അദ്ദേഹം ട്വീറ്റ് ചെയ്തു.

